തുറവൂർ: തുറവൂർ 935-ാം നമ്പർ സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആദ്യ ചാൻസിൽ പരീക്ഷ പാസായ ബാങ്ക് അംഗങ്ങൾ, അംഗങ്ങളുടെ മക്കൾ എന്നിവർക്ക് അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ 6 ന് വൈകിട്ട് 5 നകം പാട്ടുകുളങ്ങരയിലെ ബാങ്ക് ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി എൻ.പ്രതീഷ് പ്രഭു അറിയിച്ചു.