തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവി ക്ഷേത്രത്തിലെ പൊങ്കാല 16 ന് നടക്കും.രാവിലെ 9.30ന് എസ്.എൻ.ഡി.പി.യോഗം കാടാതുരുത്ത് ശാഖാ പ്രസിഡൻറ് എം.ആർ.ലോഹിതാക്ഷൻ പണ്ടാര അടുപ്പിൽ അഗ്നി പകരും. തന്ത്രി സി.എം. മുരളീധരൻ, മേൽശാന്തി ബൈജു ശാന്തി എന്നിവർ മുഖ്യകാർമ്മികരാകും.