
അരൂർ : യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമല്ലൂരിൽ നടന്ന കെ.ടി.ജയകൃഷ്ണൻ അനുസ്മരണം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി അദ്ധ്യക്ഷനായി. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ,ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ,ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എം.മണിലാൽ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, വിമൽ രവീന്ദ്രൻ,എൽ.പി.ജയചന്ദ്രൻ, തിരുനെല്ലൂർ ബൈജു,എൻ.രൂപേഷ് പൈ, സി.ആർ രാജേഷ്, ബിനീഷ് ഇല്ലിക്കൽ, ജിബീഷ് വി. കൊച്ചുചാലിൽ , ഉമാപതി രാജൻ , വിനിജ രാജൻ , രോഹിത് രാജ്, ജി.ശ്യാംകൃഷ്ണൻ എന്നിവർ സംസാരിച്ചു.