ambala

അമ്പലപ്പുഴ: പെൻഷൻ സാമ്പത്തിക ബാദ്ധ്യത കേന്ദ്രസർക്കാർ എറ്റെടുക്കുക, 1996 ലെ നിർമ്മാണ തൊഴിലാളി സെസ് നിയമം സംരക്ഷിക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ജി.ഷിബു അദ്ധ്യക്ഷനായി. യൂണിയൻ എരിയ സെക്രട്ടറി വി.കെ.ബൈജു സ്വാഗതം പറഞ്ഞു. എരിയ സെക്രട്ടറി ജെ.ജയകുമാർ, യു.രാജുമോൻ, വേണു എന്നിവർ സംസാരിച്ചു.