ആലപ്പുഴ: നഗരസഭയിൽ തീർപ്പാകാതെ കിടക്കുന്ന ഫയലിന്മേൽ തീർപ്പുകൽപ്പിക്കുന്നതിന് 28,29 തീയതികളിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കും. തീർപ്പാകാത്ത അപേക്ഷകർ ഫയൽ നമ്പർ, പരാതിയുടെ സംക്ഷിപ്ത രൂപം, തീയതി എന്നിവ രേഖപ്പെടുത്തി ഫയൽ അദാലത്ത് എന്ന തലക്കെട്ടോടെ ഈ മാസം 15നകം നഗരസഭയിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.