boys

ആലപ്പുഴ: ബാസ്‌കറ്റ്ബാൾ ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമിനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ അഖിൽ ബാബുവും പെൺകുട്ടികളുടെ ടീമിനെ ആഗി ജയ്സണും നയിക്കും. ചങ്ങനാശേരിയിൽ നടക്കുന്ന സംസ്ഥാന ജൂണിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾക്കുള്ള ജേഴ്സി ആൽഫ അക്കാദമി മാനേജിംഗ് ഡയറക്ടർ റോജസ് ജോസ് വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെലക്‌ഷൻ കമ്മിറ്റി അംഗം റോണി മാത്യു, മുൻ സെക്രട്ടറി ജോസ് സേവ്യർ, ടി.ആർ.എ.ടി.ടി ക്ലബ് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ, ബ്രിജിറ്റ് ജോസ്, ജയ്സൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.