
ആലപ്പുഴ: കുട്ടനാട്ടിൽ അനുഭവപ്പെടുന്ന നെൽവിത്ത് ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ വിത്ത് ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് കേരള സംസ്ഥാന നെൽ - നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കൃഷിഭവനുകൾ മുൻകൈയെടുത്ത് പഞ്ചായത്തുകൾക്ക് ആവശ്യമായ നെൽവിത്തുകൾ ഉത്പാദിപ്പിക്കാൻ പദ്ധതികൾക്ക് രൂപം നൽകണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷനായി. സിബി കല്ലുപാത്ര, ജോമോൻ കുമരകം, രാജൻ മേപ്രാൽ, ഇ. ഷാബ്ദ്ദീൻ, ജോർജ് തോമസ്, പി.ജെ. ജയിംസ്, സുനിൽ കുമാർ, പി.ടി. രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.