ആലപ്പുഴ: ഭിന്നശേഷിക്കാരായ ബിരുദധാരികൾക്കായി സാമൂഹ്യനീതി വകുപ്പ് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നടത്തും. ഹോപ്സ് പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രവുമായി സഹരിച്ച് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അഞ്ചിനകം ഇ-മെയിലിൽ (dswoalpy@gmail.com) അപേക്ഷ അയയ്കണം.ഫോൺ: 04772253870