അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നിരവധി പേരെ തെരുവുനായ വീട്ടിൽക്കയറി കടിച്ചു. 14-ാം വാർഡ് പാലച്ചുവട്ടിൽ തമ്പിയുടെ ഭാര്യ സുമ (49), പുതുവൽ മാർട്ടിന്റെ മകൻ എബി (17), പുതുവൽ ഘോഷിന്റെ മകൻ ജിഷ്ണു (24), വിജയരാഘവൻ (55), രജിത്ത് വി.ആർ എന്നിവരുൾപ്പെടെ 12 പേർക്കാണ് കടിയേറ്റത്.ഇന്നലെ രാവിലെ മുതലായിരുന്നു തെരുവ് നായ്ക്കളുടെ ആക്രമണം. പ്രദേശത്ത് ഏറെനാളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കടിയേറ്റ എല്ലാവരും മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി.