അമ്പലപ്പുഴ: ക്ഷേത്രനഗരം ശുചീകരിക്കാൻ അമ്പലപ്പുഴ കുടുംബവേദി തയ്യാറെടുക്കുന്നു. അമ്പലപ്പുഴയുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട് ഒരു വർഷം മുമ്പാണ് അമ്പലപ്പുഴ കുടുംബവേദി രൂപീകരിച്ചത്. ഓരോ വർഷവും അർഹതപ്പെട്ട ഒരാൾക്ക് വീട് നിർമ്മിച്ച് നൽകുന്നുണ്ട്. അമ്പലപ്പുഴ ക്ഷേത്ര ജീവനക്കാരനായ മനുവിന് ചികിത്സാ ധന സഹായമായി ഒരു ലക്ഷം രൂപ കൈമാറി. ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി മജീഷ്യൻ മുതുകാടിന്റെ പരിപാടിയും സംഘടിപ്പിക്കും. കുടുംബവേദി ഓഫീസ് ഉദ്ഘാടനം രാമനിലയത്തിൽ ചെയർമാൻ ആർ. ഹരികുമാർ നിർവഹിച്ചു. ജനറൽ കൺവീനർ സി. രാധാകൃഷ്ണൻ, ജോ. കൺവീനർ എസ്. രാജൻ, ട്രഷറർ വി. ശശികുമാർ, കോ ഓർഡിനേറ്റർ ഡി. രവീന്ദ്രൻ പിള്ള, അനി വിജയൻ എന്നിവർ പങ്കെടുത്തു.