ആലപ്പുഴ: സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന് (വൈ.ഐ.പി) സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ പറവൂർ കേപ് കാമ്പസിൽ 'ആധുനിക മെഡിസിനും ബയോമെഡിക്കൽ സാങ്കേതികവിദ്യകളും" എന്ന വിഷയത്തിൽ നടന്ന ജില്ലാതല ആശയരൂപീകരണ സെമിനാർ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, കേപ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. റൂബിൻ വി വർഗീസ്, കെ ഡിസ്‌ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആർ. അബ്ദുള്ള ആസാദ്, വിവിധ കോളേജ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.