
ആലപ്പുഴ: വേമ്പനാട്ട് കായൽ സംരക്ഷണത്തിന് പ്രത്യേക അതോറിട്ടി രൂപീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി )സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. കായൽ സംരക്ഷണ ജാഥയുടെ അരൂക്കുറ്റിയിലെ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ 22ന് സെക്രട്ടേറിയറ്റ് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.കെ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ ടി. രഘുവരൻ, വൈസ് ക്യാപ്ടൻ എം.കെ. ഉത്തമൻ, ഡയറക്ടർ ഡി. ബാബു,
ടി.എം. അജയകുമാർ, എൽസബത്ത് അസീസി, കുമ്പളം രാജപ്പൻ, ടി.കെ. ചക്രപാണി, വി.ഒ. ജോണി, ഒ.കെ. മോഹനൻ, അഡ്വ. പി.വി. പ്രകാശൻ, കെ.എസ്. രത്നാകരനൻ, വി.സി. മധു, ജോയി.സി കമ്പക്കാരൻ, എസ്. പ്രകാശൻ, രാജേശ്വരി ബാബു, സ്മിത പ്രദീപ് എന്നിവർ സംസാരിച്ചു. ജാഥ ഇന്ന് കോട്ടപ്പുറത്ത് സമാപിക്കും.