
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി, ചേർത്തല, കായംകുളം, പുളിങ്കുന്ന്, ഹരിപ്പാട് താലൂക്ക് ആശുപത്രികൾ, മാവേലിക്കര, ചെങ്ങന്നൂർ ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ മെഡിക്കൽ ബോർഡ് സൗകര്യമുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. സൈക്യാട്രിയുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് മാത്രമേ നൽകൂ. മറ്റ് ചികിത്സാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മെഡിക്കൽ ബോർഡ് സൗകര്യമുള്ള സമീപത്തെ ആശുപത്രിയെ സമീപിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.