മാവേലിക്കര: തഴക്കര തെയോഭവൻ അരമനയിൽ നടന്ന ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന നവജ്യോതി മോംസ് സ്വയം സംരംഭകത്വ പരിശീലന കളരി അഖില മലങ്കര നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്തു.
ഭദ്രാസന നവജ്യോതി മോംസ് വൈസ് പ്രസിഡന്റ് ഫാ. ജസ്റ്റിൻ അനിയൻ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭാ വ്യവസായ വികസന വകുപ്പ് ഓഫീസർ ജെ. ചിത്ര, അഖില മലങ്കര നവജ്യോതി മോംസ് ഡയറക്ടർ ഡോ. സിബി തരകൻ, ഐ.സി.എ.ആർ ചീഫ് ടെക്നിക്കൽ ഓഫീസർ ജിസി ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, മർത്ത മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് ഫാ. കോശി മാത്യു, നവജ്യോതി മോംസ് ഭദ്രാസന ഡയറക്ടർ അനി വർഗീസ്, ട്രഷറർ റീതാ മനു, ആനിമേറ്റർ ജോയിസ് തോമസ്, ലൗലി പൊന്നച്ചൻ, മോളി വർഗീസ്, സൂസൻ ഷാജി, ജെസി നൈനാൻ, മറിയക്കുട്ടി സൈമൺ, ഇന്ദു ജോസഫ്, ജോളി ജോൺ എന്നിവർ സംസാരിച്ചു.