uroos

മാന്നാർ: ഇരമത്തൂർ മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ വലിയുല്ലാഹി അസയ്യിദ് അബ്ദുല്ലാഹിൽ ഹള്റമി(റ:അ)ന്റെ പേരിൽ നടത്തി വന്ന ഉറൂസ്‌ മുബാറക് സമാപിച്ചു. സമാപനദിവസമായ ഇന്നലെ വൈകിട്ട് 4ന് കല്ലുമ്മൂട് മഖാമിൽ നിന്ന് ആരംഭിച്ച ദിഖ്ർ ജാഥയ്ക്ക് ചീഫ് ഇമാം ഹാഫിൾ മുഹമ്മദ് ശബീർ മഹ്ളരി അൽ ഹുദവി നേതൃത്വം നൽകി.

രാത്രി 8ന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ദിഖ്ർ ഹൽഖയ്ക്കും ദു ആ സദസിനും അസയ്യിദ് പൂക്കോയ തങ്ങൾ ബാഖവി അൽ ഹൈദ്റൂസി തിരുവനന്തപുരം നേതൃത്വം നൽകി. നസിമുദ്ദീൻ അഹ്സനി അൽകാമിൽ സഖാഫി, ത്വാഹാ സഅദി, ഹാഫിൾ മുഹമ്മദ് ശബീർ മഹ്ളരി അൽഹുദവി, അസ്ലം ഹാളിലി, അബ്ദുള്ള സഅദി എന്നിവർ പങ്കെടുത്തു. അന്നദാനത്തോടെ സമാപിച്ചു.