ആലപ്പുഴ : എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുത്ത് എൽ.ഡി.എഫിന്റെ പ്രഖ്യാപിത നിലപാട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സിയുടെ നേത്യത്വത്തിൽ കമ്പനി പടിക്കൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്‌തു . സംഘാടക സമിതി ചെയർമാൻ പി.യു.അബ്ദുൾകലാം അദ്ധ്യക്ഷത വഹിച്ചു . ദേശീയ കൗൺസിൽ അംഗം പി.വി സത്യനേശൻ പ്രതിഷേധ ജ്വാല തെളിയിച്ചു . കൺവീനർ ആർ.ശശിയപ്പൻ സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ് , മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്‌തി അജയകുമാർ , സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ജ്യോതിസ് , മണ്ഡലം സെക്രട്ടറി വി.പി.ചിദംബരൻ , എക്സൽ ഗ്ലാസസ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ആർ.അനിൽകുമാർ, എ.ഐ.ടി.യു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.പി.മധു , സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ആർ.സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത് കുമാർ ,ആർ.ജയസിംഹൻ , ടി.പി.ഷാജി, എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു .