കുട്ടനാട് : നെല്ലിന് വർദ്ധിപ്പിച്ച താങ്ങുവില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ മങ്കൊമ്പ് പാ‌ഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ചമ്പക്കുളം നെല്ലുത്പാദക പാടശേഖര ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അറുനൂറ് ഗൊവേന്ദ പാടശേഖരസമിതി സെക്രട്ടറി പി കൃഷ്ണകുമാർ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് വി.സി വലിയവീട് അദ്ധ്യക്ഷനായി. വർഗീസ് എം.കെ. മണ്ണൂപ്പറമ്പിൽ, ജോസഫ് ജോസഫ് വളയം, ഫിലിപ്പ് തോമസ് മുടന്താഞ്ഞലിൽ, പി.ടി.ജോൺ പെരുമ്പള്ളിൽ, ദിനേശ്കുമാർ പേരാവള്ളി തുടങ്ങിയവർ സംസാരിച്ചു