മാവേലിക്കര : നഗരസഭ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടാൻ നഗരസഭ ആന്റി വേസ്റ്റ് സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ മാലിന്യങ്ങൾ റോഡിൽ നിക്ഷേപിക്കാൻ എത്തിയവരെ പിടികൂടി.
നഗരസഭ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരിൽ നിന്ന് 10000 രൂപ മുതൽ 25000 വരെ പിഴ ഈടാക്കുമെന്നും വാഹനം കസ്റ്റഡിയിൽ എടുക്കുമെന്നും ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് അറിയിച്ചു. നഗരസഭയെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തങ്ങളാണ് നടക്കുന്നതെന്നും എല്ലാവരും ഇതുമായി സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ പറഞ്ഞു.