ഹരിപ്പാട്: കോൺഗ്രസ്‌ നേതാവും തീരദേശ കയർ തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ഇ.കെ. ധർമ്മജന്റെ ആറാം ചരമ വാർഷികം ഇ.കെ. ധർമ്മജൻ സ്മാരക സി.യു.സിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡന്റ് കെ. സുധീർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എസ്. വിനോദ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റീഫൻ ജേക്കബ്, എം. വിജയപ്പൻ, സുജിത്, ജയരാജൻ, ശ്രീക്കുട്ടൻ, അഖില, രഘുവപ്പൻ, സഹദേവൻ എന്നിവർ സംസാരിച്ചു.