മാവേലിക്കര : ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ 15ാം വാർഡിൽ മഞ്ഞാടി വയൽപാടത്ത് നെൽവിത്ത് വിത മഹോത്സവം ഇന്ന് രാവിലെ 10ന് നടക്കും. ഓണാട്ടുകര നെല്ലുകൃഷി സമിതിയുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കുന്നത്. യു.പ്രതിഭ എം.എൽ.എ വിത മഹോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം എസ്.അജോയ് കുമാർ അദ്ധ്യക്ഷനാവും. പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ഹാഷീർ, കൃഷി ഓഫീസർ പൂജ.ആർ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സമിതി സെക്രട്ടറി എം.ഭാസുരൻ സ്വാഗതവും പ്രസിഡന്റ് കെ.ആർ.ഉണ്ണികൃഷ്ണൻ നന്ദിയും പറയും.