
തൃക്കുന്നപ്പുഴ : അതിദരിദ്രരെ കണ്ടെത്തുന്നതിനായി എന്യൂമറേറ്റർമാർക്കുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുതല പരിശീലനം പ്രസിഡന്റ് എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ, സിയാർ തുക്കുന്നപ്പുഴ, ദീപു,കിലയുടെ റിസോഴ്സ് പേഴ്സൺ ആർ.നന്മജൻ ,സുധീഷ് ബാബു., അരുൺകുമാർ ,വിനോദ് തുടങ്ങിയവർ സംസാരിച്ചു.