
ചേർത്തല: ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്റാസ് റെജിമെന്റ് 263- റൈസിംഗ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് വിമുക്തഭടൻമാരും നാട്ടുകാരും ചേർന്ന് സ്വീകരണംനൽകി. ജമ്മുവിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള റാലിയാണ് ചേർത്തലയിലൂടെ കടന്നുപോയത്. സൈനികരെ പൂമാല അണിയിച്ചാണ് വരവേറ്റത്. തങ്കി കവലയിലെ സ്വീകരണയോഗത്തിൽ ബ്രിഗേഡിയർ ടി. രാധാകൃഷ്ണൻ, റിട്ട. കേണൽ ആന്റണി, കേണൽ തോമസ്, സുബേദാർ ഉണ്ണിക്കൃഷ്ണൻ, രമേശൻ എന്നിവരും റാലിയിൽ പങ്കെടുക്കുന്ന കേണൽ വികാസ് സിംഗ്, കേണൽ ഹേമന്ദ്‌രാജ്, മേജർ ഇർഫാൻ ഹുദ എന്നിവരും സംസാരിച്ചു. മുതിർന്ന വിമുക്തഭടൻമാരെയും ആദരിച്ചു.