cpm

മാന്നാർ: സി.പി.എം മാന്നാർ ഏരിയ സമ്മേളനത്തിന് തുടക്കമായി. മുതിർന്ന അംഗം
കെ.എസ് ഗോപി പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം സി ജയചന്ദ്രനും അനുശോചന പ്രമേയം ജി രാമകൃഷ്ണനും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. കെ.നാരായണപിള്ള അദ്ധ്യക്ഷനായി. സ്വാഗത സംഘം കൺവീനർ പി.എൻ ശെൽവരാജൻ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി സജി ചെറിയാൻ, സി എസ് സുജാത, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ.മഹേന്ദ്രൻ,
എം.സത്യപാലൻ, കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ
പി.വിശ്വംഭരപ്പണിക്കർ, പുഷ്പലത മധു,
എം.എച്ച് റഷീദ് എന്നിവർ സംസാരിച്ചു. പാർട്ടിയുടെ ആദ്യകാല പ്രവർത്തകരെ ജില്ലാ സെക്രട്ടറി ആദരിച്ചു.