മാരാരിക്കുളം: സി.പി.എം മാരാരിക്കുളം ഏരിയ സമ്മേളനത്തിന് മുന്നോടിയായി സെമിനാറുകൾക്കും അനുബന്ധ പരിപാടികൾക്കും നളെ തുടക്കമാകും. നാളെ വൈകിട്ട് 4ന് മണ്ണഞ്ചേരി പഞ്ചായത്ത് കമ്യൂണി​റ്റി ഹാളിൽ വർഗീയതയും മതതീവ്രവാദവും കേരളീയ സമൂഹത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം ഉദ്ഘാടനം ചെയ്യും.ആർ.റിയാസ് അദ്ധ്യക്ഷനാകും.

6ന് ഉച്ചയ്ക്ക് 2.30 ന് കലവൂർ സഹകരണ ബാങ്ക് ഓഡി​റ്റോറിയത്തിൽ ' കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ ആവാസ വ്യവസ്ഥയും സെമിനാർ മുൻ മന്ത്റി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ജി.വേണുഗോപാൽ അദ്ധ്യക്ഷനാകും.

7ന് വൈകിട്ട് 3ന് ആര്യാട് പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹാളിൽ കേരളം ഇന്നലെ ഇന്ന് നാളെ സെമിനാർ ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനാകും.

5ന് രാവിലെ 10 മുതൽ സർവോദയപുരം കാ​റ്റാടി വായനശാലയിൽ കലാമത്സരങ്ങൾ നടക്കും.പി പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
6ന് വൈകിട്ട് 7ന് മുഹമ്മ ഡി സ്‌പോർട്‌സ് ടർഫിൽ ഫുട്‌ബാൾ ടൂർണമെന്റ് ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും.
7ന് വൈകിട്ട് 5ന് പാതിരപ്പള്ളിയിൽ വടംവലി മത്സരം ഒളിമ്പ്യൻ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
8ന് വൈകിട്ട് 5ന് കലവൂർ വൈ.എം.എ കോർട്ടിൽ ഷട്ടിൽ ടൂർണമെന്റ് സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻ പവിത്ര ജയരാജ് ഉദ്ഘാടനം ചെയ്യും. 10, 11, 12 തീയതികളിൽ കലവൂരിലാണ് ഏരിയ സമ്മേളനം.