photo
ആര്യാട് പഞ്ചായത്തിന് കീഴിലെ ബഡ് സ്കൂൾ പ്രവേശനോത്സവം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മാരാരിക്കുളം: ആര്യാട് പഞ്ചായത്തിന് കീഴിലെ ബഡ്സ് സ്കൂൾ പ്രവേശനോത്സവം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ബിപിൻ രാജ്, സന്തോഷ് ലാൽ, അശ്വനി, വാർഡ് മെമ്പർ കവിത ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി ആർ. സംഗീത, അസി. സെക്രട്ടറി സുജാത എന്നിവർ സംസാരിച്ചു. ബഡ്സ് സ്കൂൾ കുട്ടികൾക്ക് വിവിധ വിനോദോപകരണങ്ങൾ കൈമാറി. വിവിധ കലാ പരിപാടികളും നടന്നു.