krail

ചാരുംമൂട് : കെ - റെയിൽ സർവേക്കെത്തിയ സംഘത്തെ തടഞ്ഞ നാട്ടുകാരെ അറസ്റ്റു ചെയ്തതിനെതിരെ പടനിലത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.കെ.റെയിൽ വിരുദ്ധ പ്രതിരോധ ജനകീയ സമിതിയുടെ നേതൃത്യത്തിൽ നടന്ന പ്രതിഷേധ പരിപാടി

അഡ്വ.മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു.

ജനകീയ സമിതി ജില്ലാ പ്രസിഡന്റ് ഡി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ആർ.ഓമനക്കുട്ടൻ,

ജി.ഹരിപ്രകാശ്, എം.ആർ.രാമചന്ദ്രൻ, അഡ്വ.കെ.കെ.അനൂപ് തുടങ്ങിയവർ പങ്കെടുത്തു.