ഹരിപ്പാട്: മാതൃസഹോദരിയുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ച കേസിലെ പ്രതി പിടിയിലായി. പള്ളിപ്പാട് പതിനൊന്നാം വാർഡിൽ അക്ഷയ നിവാസിൽ ഹരിദാസിന്റെ ഭാര്യ ലളിതയെ (46) കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച തൃപ്പെരുന്തുറ ഷാപ്പിൽ പുത്തൻവീട്ടിൽ സുരേന്ദ്രന്റെ മകൻ അമൽ വിഷ്ണുവിനെയാണ് (33) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 15നായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് ലളിതയെ ജ്യേഷ്ഠ സഹോദരിയുടെ മകനായ വിഷ്ണു കല്ലിനിടിച്ചത്. ഒളിവിൽപ്പോയ പ്രതിയെ ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സി.ഐ ബിജു വി. നായർ, എസ് ഐ ഹുസൈൻ, എ.എസ്.ഐ സത്താർ, സി.പി.ഒ നിഷാദ് എന്നിവരടങ്ങുന്ന സംഘം ചെന്നിത്തലയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.