
അമ്പലപ്പുഴ: വണ്ടാനം രവി നിവാസിൽ കെ.പി.രവീന്ദ്രൻ പിള്ള (86,റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സി.പി.എം കുറവൻതോട് ബ്രാഞ്ച് അംഗം,കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ഗീത ( വില്ലേജ് ഓഫീസർ,ഇടപ്പള്ളി), ബിജു (എ.എസ് .ഐ, ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ), ബിന്ദു, സുനിൽ, സനൽ. മരുമക്കൾ: മനു, ആശ, ദിലീപ്, ലെജി, ലക്ഷ്മി.