
അമ്പലപ്പുഴ: ജീവകാരുണ്യ പ്രവർത്തകനായിരുന്ന എം.കെ.മംഗളാനന്ദന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം എച്ച്.സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. ആതുര സേവാ അവാർഡ് ഡോ.എസ് . ഗോമതിക്ക് എം.എൽ.എ സമ്മാനിച്ചു .ശബ്ദ കല ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മധു പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ബിബി വിദ്യാനന്ദൻ, നെടുമുടി ഹരികുമാർ ,അലിയാർ എം.മാക്കിയിൽ, ഹരികുമാർ വാലേത്ത്, മാത്യു ആൽബിൻ, ഹസൻ എം. പൈങ്ങാമഠം,പി.വെങ്കിട്ടരാമൻ, ബാബു അത്തിപ്പൊഴിയിൽ, പി.എ.കുഞ്ഞുമോൻ, രാമചന്ദ്രൻ പുന്നപ്ര ,ആന്റണി എം.ജോൺ ,ജാഫർ വണ്ടാനം, മുരുകൻ മംഗളാനന്ദൻ ,മിനി എന്നിവർ പ്രസംഗിച്ചു.