ആലപ്പുഴ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌കരണത്തിനായി മൂന്ന് ഇൻസിനറേറ്ററുകൾ സജ്ജമാക്കി. പഞ്ചായത്തിന്റെ വാർഷിക ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടേ മുക്കാൽ ലക്ഷം രൂപ ചെലവിട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും പൂച്ചാക്കൽ മാർക്കറ്റിലുമാണ് ഇവ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിദിനം 10 കിലോ മാലിന്യങ്ങൾ വരെ ഇതിൽ സംസ്‌കരിക്കാൻ കഴിയും.