ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗത്തിലും എസ്.എൻ ട്രസ്റ്റിലും വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ചെങ്ങന്നൂർ യൂണിയൻതല ഉദ്ഘാടനം നാളെ കൊടിക്കുന്നിൽ സുരേഷ് എം.പി.നിർവഹിക്കും. ഉച്ചയ്ക്ക് 2ന് യൂണിയൻ ഷോപ്പിംഗ് കോംപ്ലക്സിലെ സരസകവി മൂലൂർ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.
യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, എസ്.ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, എം.പി.സുരേഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, ട്രഷറർ സുഷമ രാജേന്ദ്രൻ, കോ ഓർഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി, ധർമ്മസേനാ യൂണിയൻ കോ ഓർഡിനേറ്റർ വിജിൻ രാജ്, വൈദികസമിതി യൂണിയൻ ചെയർമാൻ സൈജു പി. സോമൻ, കൺവീനർ ജയദേവൻ എന്നിവർ സംസാരിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ സ്വാഗതവും ബി.ജയപ്രകാശ് തൊട്ടാവാടി നന്ദിയും പറയും.
ചേർത്തല എസ്.എൻ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന രജത ജൂബിലി ആഘോഷ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കും.
ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ചെങ്ങന്നൂർ യൂണിയൻ സംഘടിപ്പിക്കുന്നത്. യൂണിയന്റെ ആഭിമുഖ്യത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ സ്‌നേഹ ഭവന പദ്ധതിയിലും അശരണർക്കും ആലംബഹീനർക്കുമായി എല്ലാമാസവും ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ നൽകുന്ന വെള്ളാപ്പള്ളി നടേശൻ കാരുണ്യ പദ്ധതിയിലും കൂടുതൽ ആളുകളെ ഉൾപ്പെടുത്തി വിപുലീകരിക്കും. കാർഷിക ലോണുകൾ, മൈക്രോഫിനാൻസ് ലോണുകൾ, വിവിധ ഏജൻസികളിൽ നിന്നുള്ള ചികിത്സാ ധനസഹായ വിതരണം വിദ്യാഭ്യാസ ധനസഹായങ്ങൾ, മെഗാ മെഡിക്കൽ ക്യാമ്പുകൾ, ആട്, കോഴിവളർത്തൽ എന്നിവയ്ക്ക് സഹായങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.