കായംകുളം : ഇന്ത്യൻ കരസേനയുടെ മദ്രാസ് റജിമെന്റിന്റെ 263-മത് റൈസിംഗ്ഡേ യുടെ ഭാഗമായി കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തപ്പെടുന്ന മോട്ടോർ സൈക്കിൾ റാലിയ്ക്ക് കായംകുളം എം.എസ്.എം കോളേജ് അങ്കണത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ മദ്രാസ് റജിമെന്റ് വിമുക്‌ത ഭടൻമാരും എൻ.സി.സി കേഡറ്റുകളും ചേർന്ന് സ്വീകരണം നൽകി.
ജമ്മു കാശ്മീരിൽ റജിമെന്റിന്റെ കേണൽ ഓഫ് ദി റജിമെന്റ് ലഫ്റ്റനൻറ് ജനറൽ മൻജിൻദർ സിംഗ് ഉദ്ഘാടനം ചെയ്തു. 30 അംഗ മോട്ടോർ സൈക്കിൾ റാലിക്ക് കേണൽ ഹേമന്ത് രാജാണ് നേതൃത്വം നൽകുന്നത്. കേണൽ രഘുനായർ , റെജിമെന്റിലെ മുൻ സുബേദാർ മേജർമാരായ ജോസ് പ്രകാശ് , ശശിധരൻ പി , രവികുമാർ ,രാമചന്ദ്രൻ നായർ , ഡോ. അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.