adharav
ചെറുകര എസ്.എൻ.ഡി.പി.സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാത്ഥി അതുൽ ബിനീഷിനെ കുട്ടിക്കൂട്ടം ആദരിക്കുന്നു

ആലപ്പുഴ: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന സഹോദരനെയും ബന്ധുവിനെയും കുഞ്ഞിനെയും രക്ഷിച്ച ചെറുകര എസ്.എൻ.ഡി.പി.സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥി അതുൽ ബിനീഷിന് കുട്ടിക്കൂട്ടം ആദരവ് നൽകി. ഈവർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അരുന്ധതി.ആർ.നായരുടെയുടെയും കുട്ടികളുടെ പ്രസിഡന്റ് ആൻ മേരി ബ്രിട്ടോയുടെയും നേതൃത്വത്തിൽ പുന്നപ്ര എം.ഇ.എസ്.ഇംഗ്ളീഷ് മീഡിയം സ്കൂളിൽ ഒത്തുചേർന്നാണ് അതുൽ ബിനീഷിനെ ആദരിച്ചത്. അതുലിന് ധീരതക്ക് കേന്ദ്ര സർക്കാർ നൽകുന്ന ജീവൻ രക്ഷാ പഥക് അവാർഡ്‌ ലഭിക്കുന്നതിന് ശിശുക്ഷേമ സമിതി ശുപാർശ ചെയ്യുമെന്ന് സമിതിയംഗം കെ.നാസർ പറഞ്ഞു. . സ്ക്കൂൾ കമ്മറ്റി ചെയർമാൻ എം.എസ്.നൗഷാദ് അലി അദ്ധ്യക്ഷത വഹിച്ചു. കാജൽ നോബിൾ, അഫ്റാ മുബാഷ്, ശിവാനി.ബി.നായർ, ഹന്ന.എസ്, വൃന്ദ.എ, ദിയ വിനോദ്, മാളവിക സുരേഷ്, അഭിൻ രാജ്, അനാമിക.ആർ.പിള്ള, കെ.ശിവകുമാർ ജഗ്ഗു, പി.ടി.എ പ്രസിഡന്റ് ഹസ്സൻ.എം.പൈങ്ങാംമഠം എന്നിവർ പ്രസംഗിച്ചു.