കായംകുളം: പുല്ലുകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പറ എഴുന്നള്ളത്ത് ഇന്ന് ആരംഭിക്കും. രാവിലെ 8ന് മേൽശാന്തി വിഷ്ണുനാരായണൻ പോറ്റി കൈവട്ടകയിൽ ദേവനെ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ തയ്യാറാക്കിയ പ്രത്യേക പന്തലിൽ എത്തിച്ച് കൈനീട്ടപ്പറ സ്വീകരിക്കും. തുടർന്ന് ജീവതയിൽ എഴുന്നള്ളുന്ന ദേവൻ അഞ്ചാം കരയിലെ പറഎടുപ്പിന് പുറപ്പെടും.
ജീവതയെ കുട്ടംകൊട്ട് ക്ഷേത്രത്തിന് സമീപം ശ്രീധർമശാസ്താ സേവാ സമിതിയുടെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ച് കരയിലേക്ക് ആനയിക്കും. ഇന്നും നാളെയുംകരുവറ്റുംകുഴി, ഏവൂർ, മുതുകുളം കിഴക്ക് എന്നീ ഭാഗങ്ങളിലും 8നും 9നും
വേരുവള്ളിഭാഗം മലമേൽഭാഗം എന്നിവിടങ്ങളിലും 11നും 12നും കണ്ണമ്പള്ളിഭാഗത്തും 15നും 16നും കീരിക്കാട് തെക്കും 22, 23, 29, 30 എന്നീദിവസങ്ങളിൽ കണ്ടല്ലൂർ തെക്കും ജനുവരി 1, 2, 5, 6 എന്നീ ദിവസങ്ങളിൽകണ്ടല്ലൂർ വടക്ക് ഭാഗത്തും 8, 9, 12, 13 എന്നീ ദിവസങ്ങളിൽ പുതിയവിളതെക്കും 15, 16, 19, 20 എന്നീ ദിവസങ്ങളിൽ പുതിയവിള വടക്ക് കരയിലും പറയെടുപ്പ് നടക്കും.
ഒൻപത് കരകളിലായി ഒന്നര മാസം നീണ്ടു നിൽക്കുന്ന പറഎഴുന്നള്ളത്തിന് ശേഷം ജനുവരി 23ന് കൊടിയേറി ഫെബ്രുവരി 1ന് ഉത്സവം സമാപിക്കും.