കായംകുളം: കായംകുളം നഗരസഭാ സെക്രട്ടറിയെ ഭരണകക്ഷിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ ഉപരോധിച്ചു. വാർഡ് 24 ൽ പ്രവർത്തിക്കുന്ന വ്യവസായ കോംപ്ലക്സ് കുടുംബശ്രീയ്ക്ക് വിട്ടുകൊടുക്കാനുള്ള കൗൺസിൽ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായി​രുന്നു ഉപരോധം. വ്യവസായ കോംപ്ലക്സ് കുടുംബശ്രീയ്ക്ക് വിട്ടുകൊടുക്കുന്നതി​നെതി​രെ മുൻസിഫ് കോടതിയിലും ഹൈക്കോടതിയിലും കേസുകളുണ്ട്.