
ആലപ്പുഴ: ആലപ്പുഴ അർബൻ ബാങ്ക് പ്രസിഡന്റായി സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ജ്യോതിസിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന എ.ശിവരാജൻ അന്തരിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. സഹകരണ വേദി ജില്ലാ പ്രസിഡന്റ് , ആലപ്പുഴ ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റി ബോർഡ് അംഗം, ആലപ്പി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) പ്രസിഡന്റ്, തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) വൈസ് പ്രസിഡന്റ്, ആലപ്പി കൊമേഴ്‌സ്യൽ ആൻഡ് ഇൻഡസ്‌ട്രിയൽ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ആലപ്പുഴ ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റി മുൻ പ്രസിഡന്റാണ് .