
കണ്ടലൂർ : ഏറ്റുമാനൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കണ്ടല്ലൂർ സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. കണ്ടല്ലൂർ തെക്ക് കൊപ്രാപ്പുരയിൽ ബിജുവിന്റെ മകൻ ആദിൽ കെ.ബിജു (18) വാണ് മരിച്ചത്. ഏറ്റുമാനൂർ മംഗളാം എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു. മാതാവ്: ഷഹീദ , സഹോദരങ്ങൾ: അദിനാൻ, അമീന.