മാവേലിക്കര: എം.എസ്.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ലോക ഭിന്നശേഷി ദിനാചരവും മാഗസിൻ പ്രകാശനവും നടത്തി. എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഹേഷ് വഴുവാടി അദ്ധ്യക്ഷനായി. ഐ.ടി.ഇ പ്രിൻസിപ്പൽ വിൽസൺ ഡാനിയേൽ, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ഫാ.കെ.എം വർഗ്ഗീസ് കളീയ്ക്കൽ, മാഗസിൻ എഡിറ്റർ മെൽവിൻ ജോർജ്ജ് മാത്യു, പി.റ്റി.എ പ്രസിഡന്റ് അനിത കുമാരി, അധ്യാപികമാരായ സുഷ പുന്നൂസ്, എലിസബത്ത് ഡാനിയേൽ, ഷേർലി എം.എസ്, വിദ്യാർത്ഥി പ്രതിനിധികളായ സോളമൻ രാജു, ദേവിക പ്രസാദ്, കൺവീനർ ലാബി ജോർജ്ജ് ജോൺ എന്നിവർ സംസാരിച്ചു.