മാവേലിക്കര : കണ്ടിയൂർ ക്ഷേത്രം - ഫയർ സ്റ്റേഷൻ - ഗണപതി ക്ഷേത്രം റോഡ് ആധുനിക രീതിയിൽ ബി.എം ബി.സി മേക്കാടം ടാർ ചെയ്തു നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. 2019-20 ബഡ്ജറ്റിൽ അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ച് 1600 മീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിലാണ് നിർമ്മാണം.