mannar-vikasanam

മാന്നാർ: സി.പി.എം മാന്നാർ ഏരിയ സമ്മളനത്തിന്റെ ഭാഗമായി ആര്യാട്ട് ഹാളിൽ 'മാന്നാറിന്റെ സമഗ്ര വികസനം ഇന്ന്-നാളെ' എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സലാ മോഹൻ അദ്ധ്യക്ഷയായി. സംസ്ഥാന ഫിഷറീസ് സാംസ്കാരിക വകുപ്പ് . സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.വിശ്വംഭര പണിക്കർ വിഷയാവതരണം നടത്തി.

ഇതുവരെ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും അവയെ ബന്ധിപ്പിച്ച് ഇനി വരാൻ പോകുന്ന പദ്ധതികളും ഉദ്ഘാടന പ്രസംഗത്തിലൂടെ മന്ത്രി സജി ചെറിയാൻ അവതരിപ്പിച്ചു. ആർ സഞ്ജീവൻ, ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, തോമസ് ചാക്കോ, ജി ഹരികുമാർ, ജേക്കബ് തോമസ് അരികുപുറം, ആർ.വെങ്കിടാചലം, ഡോ. പ്രിയാദേവത്ത്, സതീഷ് ശാന്തിനിവാസ്, എസ്.സിന്ധു എന്നിവർ സംസാരിച്ചു.