മാന്നാർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ മാന്നാർ യൂണിയൻതല ഉദ്ഘാടനവും ഗുരുകാരുണ്യം പദ്ധതി ചികിത്സാ സഹായ വിതരണവും നാളെ ഉച്ചക്ക് രണ്ടിന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ എം.പി വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. കൺവീനർ ജയലാൽ എസ്. പടീത്തറ സ്വാഗതം പറയും. പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ്, പോഷക സംഘടനാ കമ്മിറ്റി അംഗങ്ങൾ സംസാരിക്കും. തുടർന്ന് വെള്ളാപ്പാള്ളി നടേശന്റെ സംഘടനാ ചരിത്രംൾ ഉൾക്കൊള്ളിച്ച ഡോക്യുമെന്ററി പ്രദർശനവും വൈകിട്ട് നാലിന് ചേർത്തല എസ്.എൻ കോളേജിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുന്ന രജത ജൂബിലി ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിംഗും ഉണ്ടാകും.