മാന്നാർ: നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല അനുസ്മരണവും ഗാനാർച്ചനയും നാളെ വൈകിട്ട് നാലിന് നാഷണൽ ഗ്രന്ഥശാല ഹാളിൽ നടക്കും. കവി ഡോ.കെ.എം രഘുനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് മധുരിമ ഓർക്കസ്ട്ര ബിച്ചു തിരുമല ഗാനങ്ങൾ അവതരിപ്പിക്കും.