 
കുട്ടനാട് : യാത്രയ്ക്കിടെ റോഡിൽ നിന്നു കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് യഥാർത്ഥ ഉടമയെ കണ്ടെത്തി മടക്കി നൽകി നാടിന് മാതൃകയായ സദാനന്ന് മുട്ടാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. മുട്ടാർപഞ്ചായത്ത് വായ്പുക്കരി വീട്ടിൽ സദാനന്ദനെയാണ് (55) ഇന്നലെ ആദരിച്ചത് .
കഴിഞ്ഞദിവസം ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ സ്ക്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മനയ്ക്കച്ചിറ ഭാഗത്ത് വെച്ചാണ് ആറായിരം രൂപയും എ.ടി.എം കാർഡും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് സദാനന്ദന് ലഭിച്ചത്. യാത്രയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിയ എത്തിയ സദാനന്ദൻ ഉടനെ തന്നെ പഞ്ചായത്തിലെത്തി ബാഗും പണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസിനേയും മറ്റ് അംഗങ്ങളേയും ഏൽപ്പിച്ചു. തുടർന്നു ഇവർ നടത്തിയ അന്വേഷണത്തിൽ, മിത്രക്കരി മേപ്രത്തുശ്ശേരി വീട്ടിൽ സെബാസ്റ്റ്യൻ സേവ്യറിന്റെ മകൾ രശ്മിയുടേതാണ് ബാഗും പണവുമെന്നു തിരിച്ചറിയുകയും മടക്കി നൽകുകയുമായിരുന്നു. .എൻജിനിയറിഗ് വിദ്യാർത്ഥിനിയായ രശ്മി (24) പിതാവിന്റെ ആണ്ട് നടത്തുന്നതിന് സാധനങ്ങൾ വാങ്ങുവാനായി ഓട്ടോയിൽ ചങ്ങനാശ്ശേരിക്ക് യാത്ര പോകുന്നതിനിടെ ബാഗ് നഷ്ടപ്പെടുകയായിരുന്നു.