ചേർത്തല: റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി ദിനാചാരണവും ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് എം. മോഹനൻ നായർ അദ്ധ്യക്ഷനായി. സോഫി സുരേഷ് തുമ്പോളി, അസി. ഗവർണർ വി.എൻ. ബാബു, എ.ജി.ടി.എസ് ചെയർമാൻ ഡോ. ടീന ആന്റണി, അഡ്വ. സി.കെ. രാജേന്ദ്രൻ, ബിജു മല്ലാരി, സെക്രട്ടറി പി.ജെ. ജോസഫ് പുളിക്കപറമ്പിൽ, സിദ്ധ സെക്രട്ടറി സി. ബാബു എന്നിവർ സംസാരിച്ചു.