മാവേലിക്കര : ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് അദ്ധ്യക്ഷനായി. ഭിന്നശേഷിയെ അതിജീവിച്ച യുവ കവിയത്രി ശാന്തി സഹദേവൻ, പുല്ലാങ്കുഴൽ വിദഗ്ധൻ വിനോദ് ചന്ദ്രൻ, സഹയാത്ര കലാമേളയിൽ പങ്കെടുത്ത ശ്രീജിത്ത് എന്നിവരെ ആദരിച്ചു.
മാവേലിക്കര നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമയമ്മ വിജയകുമാർ, മുനിസിപ്പൽ കൗൺസിലർ സുജാതാ ദേവി, ഡി.ഇ. ഒ പി.സുജാത, എ.ഇ. ഒ എൻ.ഭാമിനി, ബി.പി.സി.പി പ്രമോദ്, സി.ആർ.സി.സി പെണ്ണമ്മ തമ്പാൻ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകൻ റാം മോഹൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ബിയാട്രിസ് സെബാസ്റ്റ്യൻ, മിനിമോൾ തോമസ് എന്നിവർ സംസാരിച്ചു.