മാവേലിക്കര: കെ.എസ്.ആർ.ടി.സിയിൽ പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടത്തണമെന്ന് ആവശ്യപ്പെട്ടി കെ.എസ്.ടി എംപ്ലോയീസ് സംഘ് ബി.എം.എസ് ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. മാവേലിക്കര വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിനീഷ് ബോയി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. പി.ജി. ശ്രീകുമാർ, ജി.എം.അരുൺകുമാർ, എച്ച്. ബിജു എന്നിവർ സംസാരിച്ചു.