ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം നാളെ ഉച്ചയ്ക്ക് 2 ന് യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോക പ്പണിക്കർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ എം. സോമൻ അധ്യക്ഷനാകും. ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷ് , യോഗം ഡയറക്ടർമാരായ പ്രൊഫ. സി.എം.ലോഹിതൻ ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പൂപ്പള്ളി മുരളി ,പി.ശ്രീധരൻ, റ്റി.മുരളി,എസ് .അശോക് കുമാർ, ദിനു വാലുപറമ്പിൽ, ഡി .ഷിബു, കെ. സുധീർ, യൂണിയൻ പഞ്ചായത്ത് കമ്മി​റ്റി​ അംഗങ്ങളായ വി. മുരളീധരൻ, ഡി.സജി, വി.അനുജൻ,വനിതാ സംഘം പ്രസിഡന്റ്‌ സുരബാല എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതം പറയും. ചടങ്ങിൽ ശാഖ ഭാരവാഹികൾ, പ്രവർത്തകർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.