ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷം നാളെ ഉച്ചയ്ക്ക് 2.30 ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കും. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി എൻ. അശോകൻ സ്വാഗതം പറയും. യൂണിയൻ ഭാരവാഹികൾ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. വനിതാസംഘം, യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ ഉച്ചക്ക് 1.30 ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കും. ഓരോ ശാഖയിൽ നിന്നും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും മൂന്ന് പ്രതിനിധികൾ വീതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു