photo

ചേർത്തല: ഭിന്നശേഷി ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയോടോപ്പം ആടിയും പാടിയും കുറവുകൾ മറന്ന് കുരുന്നുകൾ.സമഗ്ര ശിക്ഷാ കേരള ചേർത്തല ബി.ആർ.സിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ബഡ്‌സ് സ്‌കൂളിൽ നിന്ന് എത്തിയ ഭിന്നശേഷി കുട്ടികളുടെ കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വൈക്കം വിജയലക്ഷ്മി .ഉദ്ഘാടനത്തിന് ശേഷം കുട്ടികളുമൊത്ത് നിരവധി പാട്ടുകളും പാടി.

50 ഓളം കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് നിറച്ചാർത്ത് എന്ന പേരിൽ ചേർത്തല ടൗൺഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.
ചിത്ര-കരകൗശല പ്രദർശനത്തിന്റെ ഉദ്ഘാടനം നടി ഗായത്രി അരുൺ നിർവഹിച്ചു. കലാകാരി ആവണി കൃഷ്ണ, ചിത്രകാരി സ്വാതി കൃഷ്ണ,ഗായകൻ അഖിൽ സുധാകുമാർ,കീബോർഡ് കലാകാരൻ ഹർഷിത് കൃഷ്ണ എന്നിവരെ ആദരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ. പി.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു.

​ടി.ഒ.സൽമാൻ,ഡി.എം. രജനീഷ് , ടി.എസ്. അജയകുമാർ, ഡി.ഇ.ഒ സി.എസ്.ശ്രീകല, എ.എസ്.ബാബു, എം.എൻ. ഹരികുമാർ, നിസാർ കോയിപറമ്പിൽ , അജിത് ദാസ്, സുരേഷ്ബാബു, ദീപു കാട്ടൂർ,അജിത് വി.നായർ എന്നിവർ പങ്കെടുത്തു.