ആലപ്പുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കരുനാഗപ്പള്ളി ഇടയിലെവീട്ടിൽ ബിനുവിന്റെ മകൻ ഗൗതമിനാണ് (21)പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ ആലപ്പുഴ കളർകോട് ജംഗ്ഷനിൽ ബൈപ്പാസിലായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ഗൗതം സഞ്ചരിച്ച ബൈക്ക് ആലപ്പുഴ ഭാഗത്തുനിന്നെത്തിയ കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്നിലിടിച്ചശേഷം റോഡരികിലെ കോൺക്രീറ്റ് കുറ്റിയിലിടിച്ച് ബൈക്ക് വീണു. ഗൗതമിന്റെ രണ്ട് കാലിനും പൊട്ടലും പുരികത്തിൽ മുറിവുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.